സിപിഐ കള്ളാർ ലോക്കൽ സമ്മേളനം സമാപിച്ചു. ബി.രത്നാകരൻ നമ്പ്യാർ ലോക്കൽ സെക്രട്ടറി.

സിപിഐ കള്ളാർ ലോക്കൽ സമ്മേളനം സമാപിച്ചു. ബി.രത്നാകരൻ നമ്പ്യാർ ലോക്കൽ സെക്രട്ടറി.

രാജപുരം : സിപിഐ കള്ളാർ ലോക്കൽ സമ്മേളനം പൂടംകല്ല് – പൈനിക്കരയിൽ സി.ശശി നഗറിൽ നടന്നു. മുതിർന്ന പാർട്ടി അംഗം സ :പി.കെ.ജോൺ പതാക ഉയർത്തി. മണ്ഡലം കമ്മിറ്റി അംഗം രാഘവൻ കപ്പള്ളി സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി ബി.രത്നാകരൻ നമ്പ്യാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. കുര്യാക്കോസ് ഉത്ഘാടനം നിർവഹിച്ച് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു.
മണ്ഡലം സെക്രട്ടറി എം.കുമാരൻ എക്സ്. എംഎൽഎ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എ. ഹമീദ് രക്തസാക്ഷി പ്രമേയവും, അഡ്വ : കെ.ജി.ബീന, അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ കൗൺസിൽ അംഗം ടി.കെ.നാരായണൻ അഭിവാദ്യ പ്രസംഗം നടത്തി. ഡെന്നിസ് തോമസ്, എ.ഹമീദ്, രജനി സുമേഷ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ.അബ്ദുൽ മജീദ്, അഡ്വ. കെ.ജി.ബീന, എ.രാഘവൻ എന്നിവർ പ്രസീഡിയവും, ഡെന്നി തോമസ്, കെ.എൻ.രവി, കെ.കെ.കൃഷ്ണൻ എന്നിവർ സ്റ്റിയറിങ് കമ്മറ്റിയും നിയന്ത്രിച്ചു. മലയോര മേഖലയിൽ തോടുകളും ചന്ദ്രഗിരി പുഴകൾ അടക്കമുള്ള പുഴകളും വ്യാപകമായി സ്വകാര്യ വ്യക്തികൾ കയ്യേറുന്നതായും, ഇവ അളന്നു തിട്ടപ്പെടുത്തി സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും, പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ ജല ദൗർലഭ്യം ചുള്ളിക്കര പാലത്തിന് സമീപം ഉപയോഗശൂന്യമായ സ്ഥലം ജല സ്രോതസ്സിനായി ഉപയോഗിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ലോക്കൽ സെക്രട്ടറിയായി ബി.രത്നാകരൻ നമ്പ്യാരെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply