അതിഥി തൊഴിലാളികള്‍ക്ക് എസ് വൈ എസ് പാണത്തൂരില്‍ നോമ്പ്തുറ സംഘടിപ്പിച്ചു

രാജപുരം: എസ്. വൈ. എസ് കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റി പാണത്തൂര്‍ ശുഹദ എഡ്യൂക്കേഷണല്‍ സെന്ററില്‍ അതിഥി തൊഴിലാളികള്‍ക്കായി നോമ്പ് തുറ സംഗമം സംഘടിപ്പിച്ചു.
പുണ്യമാസത്തിന്റെ പവിത്രതയില്‍ ഭാഷ കളുടെ അതിര്‍വരമ്പുകളില്ലാതെ
എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി നടത്തിയ നോമ്പ് തുറയില്‍ അതിഥി തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു. നോമ്പ് തുറക്ക് മുന്‍പായി നടന്ന ചെറു പ്രഭാഷണങ്ങള്‍ക്ക് ഷിഹാബുദീന്‍ അഹ്‌സനി, അസ്അദ് നഈമി എന്നിവര്‍ നേതൃത്വം നല്‍കി. വൃതശുദ്ധിയുടെ* നാളുകളുകളില്‍ നല്‍കിയ ഈ ഒത്തുചേരല്‍ അതിഥി തൊഴിലാളികള്‍ക്ക് പുത്തനുണര്‍വ്വേകി. ഹൈദര്‍ പാണത്തൂര്‍ , ശുഹൈല്‍, അഷ്റഫ് ഏരത്ത്, ഹനീഫ മൗലവി എന്നിവര്‍ നോമ്പ് തുറയ്ക്ക് നേതൃത്വം നല്‍കി.

Leave a Reply