രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ക്കായ് ആരംഭിച്ച ഹോക്കി പരിശീലനത്തിന് ആവശ്യം ആയ രണ്ടു ഗോള്‍ പോസ്റ്റുകള്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍1986 ബാച്ച് സ്‌കൂള്‍.പി ടി മാഷിന് കൈമാറി. ജില്ലാ ഹോക്കി ടീമിലേക്കു തെരെഞ്ഞെടുക്കപ്പെട്ടസ്‌കൂളിലെ 29 കുട്ടികള്‍ ഉള്‍പ്പെടെ 50ഓളം കുട്ടികള്‍ക്കാണ് അമല്‍ സാറിന്റെ മേല്‍നോട്ടത്തില്‍ 4പേര്‍ പരിശീലനം നല്‍കുന്നത്. പരിപാടിക്ക്. പി ടി മാഷ് ഡാനിഷ് സ്വാഗതം പറഞ്ഞു.86ബാച്ചിന് വേണ്ടി എബ്രഹാം ഓണാശ്ശേരില്‍ ആശംസകള്‍ നേര്‍ന്നു. മധു മുണ്ടമാണി, റോയി, ജോണി, ബാബുരാജ്, മേരിക്കുട്ടി ജോര്‍ജ്, സ്‌പോര്‍ട്‌സപി ടി അംഗങ്ങള്‍ ആയ ബിനോയ്, മനോഹരി, പ്രശാന്ത്, എന്നിവര്‍ സംബന്ധിച്ചു. ശ്രീ കാന്തു നന്ദി പറഞ്ഞു.