എന്റെ തൊഴിൽ എന്റെ അഭിമാനം” സർവ്വേ പ്രവർത്തനങ്ങൾക്ക് ചെറുപനത്തടി വാർഡിൽ തുടക്കമായി.

എന്റെ തൊഴിൽ എന്റെ അഭിമാനം” സർവ്വേ പ്രവർത്തനങ്ങൾക്ക് ചെറുപനത്തടി വാർഡിൽ തുടക്കമായി.

രാജപുരം: കേരള നോളജ് എക്കോണമി മിഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന “എന്റെ തൊഴിൽ എന്റെ അഭിമാനം” സർവ്വേ പ്രവർത്തനങ്ങൾക്ക് ചെറുപനത്തടി വാർഡിൽ തുടക്കമായി. വാർഡ് അംഗം എൻ. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ രജനി ദേവി.ആർ.സി അധ്യക്ഷയായി. എ. ഡി. എസ് വൈസ് പ്രസിഡന്റ് സുബി ബിജു,സർവെ ടീം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.ഓരോ വാർഡിലെയും 18 നും 59 നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരുടെ വിശദാംശങ്ങൾ വാർഡ് ജെൻഡർ അടിസ്ഥാനത്തിൽ ശേഖരിക്കുകയാണ് സർവ്വേയിലൂടെ ചെയുന്നത്.

Leave a Reply