കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തിൽ 8,9,10. ക്ലാസ്സുകളിലെ കുട്ടികൾക്കായി വിന്നേഴ്സ് പ്രാഗ്രാം സംഘടിപ്പിച്ചു.
രാജപുരം: കെ സി സി മാലക്കല്ല് യൂണിറ്റിൻ്റെ നേതൃത്വത്തിൽ 8,9,10. ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന വിന്നേഴ്സ് പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ട പരിശീലനം ജെസിഐ ചുള്ളിക്കര യൂണിറ്റിൻ്റെ സഹകരണത്തോടെ റാന്നിപുരത്ത് നടന്നു. മാലക്കല്ല് ഇടവകയിലെ 53 കുട്ടികൾ പങ്കെടുത്തു. റാണിപുരം പളളി വികാരി ഫാ.ജോയി ഊന്നുകല്ലേൽ ഉൽഘാടനം ചെയ്തു. മാലക്കല്ല് പള്ളി വികാരി ഫാ.ബെന്നി കന്നുവെട്ടിയേൽ അധ്യക്ഷത വഹിച്ചു. കെസിസി ഫോറോന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ഷിനോജ് ചാക്കോ , ഫോറോന ട്രഷററും കള്ളാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറുമായ ജോസ് പുതുശ്ശേരിക്കാലായിൽ ജെ.സി.ഐ.ചുള്ളിക്കര യൂണിറ്റ് പ്രസ്സിഡൻ്റ് മോഹനൻ കുടുംബൂർ എന്നിവർ ആശംസകൾ അർപ്പിച്ചു ജെ.സി.ഐ സെക്രട്ടറി അഡ്വ.വിനയ് മങ്ങാട്ട്, അഡ്വ.നിസാം ഫെയ്ത് ജെ.ആർ.എഫ്. ഹോൾഡർ ദേവീ കിരൺ, മണികണ്‌ഠൻ കോടോത്ത് എന്നിവർ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസ്സുകൾ എടുത്തു കെസിസി മാലക്കല്ല് യൂണിറ്റ് പ്രസിഡൻ്റ് ടോമി വാഴപ്പിള്ളിൽ സ്വാഗതവും അബ്രാഹം കടുതോടിയിൽ നന്ദിയും പറഞ്ഞു. മാലക്കല്ല് പള്ളി അസിസ്റ്റൻ്റ് വികാരി ഫാ.ജിസ്മോൻ മഠത്തിൽ / ഫോറോന പ്രസ്സിഡൻ്റ് സജി കുരുവി നാവേലിൽ, യൂണിറ്റ് ട്രഷറർ ടോമി നെടുംതൊട്ടിയിൽ , ജോ.സെക്രട്ടറി ബിനേഷ് വാണിയപ്പുരക്കൽ, ഷാജി ഏറ്റിയേപ്പള്ളിൽ, ബേബി പള്ളിക്കുന്നേൽ, ജോൺ പ്ലാച്ചേരിൽ , മിൻസി സണ്ണി, ജയ്സി ജോൺ എന്നിവർ നേതൃത്വം നൽകി.