ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ് .

രാജപുരം: പനത്തടി പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തി. വാര്‍ഡംഗം കെ.ജെ.യിംസ്, ഡിവിസി യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിവിസി യൂണിറ്റ് ജീവനക്കാര്‍ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി.

Leave a Reply