കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അമ്മമാര്‍ക്കായി നടത്തിയി ദ്വിദിന സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ്സ് സമാപിച്ചു. ഏകദേശം 120 അമ്മമാര്‍ പ്രസ്തുത ക്ലാസ്സില്‍ സംബന്ധിച്ചു. ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ സി.കെ.ഫാത്തിമത്ത് റിയ, ആര്‍.സാനിയ, പി.ശ്രീലക്ഷ്മി, ബി.ആര്യശ്രീ എന്നിവരാണ് ക്ലാസ്സുകള്‍ നയിച്ചത്. സ്‌കൂള്‍ കൈറ്റ്‌സ് മാസ്റ്റര്‍ കെ.അനില്‍കുമാര്‍ , കൈറ്റ് മിസ്ട്രസ് വി.കെ.ധനലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാനധ്യാപിക ബിജി ജോസഫ് ഉദ്ഘാടനവും കെ.മധുസൂദനന്‍ നന്ദിയും പറഞ്ഞു

Leave a Reply