പൂടംകല്ല് – ചിറങ്കടവ് റോഡ് നവീകരണം തുടങ്ങി.
രാജപുരം: മലയാര നിവാസികളുടെ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ പൂടംകല്ല് – ചിറങ്കടവ് റോഡ് നവീകരണം തുടങ്ങി. ഇന്ന് രാവിലെ രാജപുരം ടാഗോർ പബ്ലിക് സ്കൂളിനു സമീപമാണ് ആദ്യ ഘട്ടത്തെ പാർശ്വഭിത്തി നിർമാണത്തിനായുള്ള മണ്ണെടുക്കൽ പ്രവർത്തികൾ ആരംഭിച്ചത്. പാർശ്വഭിത്തി നിർമാണം, കലുങ്ക് നിർമാണം, വീതി കൂട്ടൽ എന്നിവയായിരിക്കും ആദ്യ ഘട്ടത്തിൽ നടക്കുക. പൂടംകല്ല് മുതൽ പാണത്തൂർ ചിറങ്കടവ് വരെ 17.250 കിലോമീറ്റർ ദൂരമാണ് 7.5 മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്ത് നവീകരിക്കുന്നത്. ഇതിനായി 59.94 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്