ബാളാംതോട് സ്കൂളിൽ എൽ പി വിഭാഗം അധ്യാപക സംഗമം നടത്തി.

ബാളാംതോട് സ്കൂളിൽ എൽ പി വിഭാഗം അധ്യാപക സംഗമം നടത്തി.

രാജപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനെയും സമഗ്ര ശിക്ഷയുടെയും നേതൃത്വത്തിൽ എൽ പി വിഭാഗം അധ്യാപകർക്കുള്ള നാലുദിവസത്തെ അധ്യാപകസംഗമം ജിഎച്ച്എസ്എസ് ബളാന്തോട് വെച്ച് നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.
പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ദിലീപ് കുമാർ മുഖ്യതിഥിയായി. വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ, ജിഎച്ച്എസ്എസ് ബളാംതോട് പ്രിൻസിപ്പൽ എം.ഗോവിന്ദൻ, ജിഎച്ച്എസ് ബളാംതോട് പ്രഥമാധ്യാപകൻ സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹോസ്ദുർഗ് ബി. ആർ സി. ബി. പി. സി. സുനിൽ കുമാർ സ്വാഗതവും ബി ആർ സി സി ആർ സി കോഡിനേറ്റർ സുപർണ്ണ നന്ദിയും പറഞ്ഞു. നാലു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ അൻപതോളം അധ്യാപകർ പങ്കെടുത്തു

Leave a Reply