രാജപുരം: എം.സി.സി. മുട്ടിച്ചരല്‍ സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ യുണൈറ്റഡ് ഒടയംചാല്‍ ഒന്നാം സ്ഥാനവും റോയല്‍ ഗുരുപുരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് കോടോം-ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, സി.പിഎം ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സി.ബാബുരാജ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അജ്ജുന്‍ ബാലൂര്‍ സ്വാഗതവും രഞ്ജു ബാലൂര്‍ നന്ദിയും പറഞ്ഞു.