രാജപുരം; ബിരുദ കോഴ്‌സുകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് നല്‍കുന്ന
മുഖ്യമ ന്ത്രിയുടെ എക്‌സലന്‍സ് അവാര്‍ഡ്
ലഭിച്ച രാഖി .ആര്‍ നെ എരിഞ്ഞിലംകോട് ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സമിതി അനുമോദിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ജയന്‍ ഈറ്റക്കല്‍ ഉപഹാരം നല്കി.ക്ഷേത്ര രക്ഷാധികാരി കെ.പി.അജന്ത കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് എ.രാഘവന്‍, എം.ആര്‍ ശ്രീജിത്ത്, ടി.ആര്‍ ഷാജി, പി.ആര്‍.ശ്രീജിത്ത്, കോമളവല്ലി തുടങ്ങിയ വര്‍ പ്രസംഗിച്ചു.