വഴിയറിയാൻ സ്ഥാപിച്ച ദിശാ ബോർഡുകൾ വഴി തെറ്റിക്കുന്നതായി പരാതി.
രാജപുരം: മലയോര ഹൈവേയിൽ നിർമ്മാണം പൂർത്തീകരിച്ച കോളിച്ചാൽ -ബന്തടുക്ക ഭാഗങ്ങളിലെ റോഡിനിരുവശങ്ങളിലും സ്ഥാപിച്ച ദിശാബോർഡുകളിലാണ് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതായി പരാതി. മാനടുക്കത്ത് നിന്ന് ബളാംതോടെ ക്ക് 5 കിലോമീറ്റർ ആണെന്നിരിക്കെ സൂചന ബോർഡിൽ ഏഴുതിയിരിക്കുന്നത് 8 കിലോമീറ്റർ. റാണിപുരം വിനോദസഞ്ചാര കേന്ദ്ര ത്തിലേക്ക് ഇവിടെ നിന്ന് തിരിഞ്ഞ് പോകാവുന്നതാണ്. എന്നാൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ഒരു കി.മി പിറകിലുള്ള ഇടവഴിയിലും. യാത്രക്കാരെ വലയ്ക്കുന്ന രീതിയിൽ തെറ്റായി സ്ഥാപിച്ചിരിക്കുന്ന ദിശാ ബോർഡ്കൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പനത്തടി പഞ്ചായത്ത് അംഗം എൻ.വിൻസന്റ് പൊതുമരാമത്ത് വകുപ്പ് അധിക്യതരോട് ആവശ്യപ്പെട്ടു.