കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു

കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൂടിയ അസംബ്ലിയിൽ പ്രധാനധ്യാപിക ശ്രീമതി ബിജി ജോസഫ് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി ആൻസി അലക്സ് ഇന്നേ ദിവസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിനപ്രതിജ്ഞ, കുട്ടികളുടെ പ്രസംഗങ്ങൾ , കവിതകൾ, പാട്ടുകൾ തുടങ്ങിയവ ഉണ്ടായിരുന്നു. പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്നതിന് SMC ചെയർമാൻ ശ്രീ ബി അബ്ദുള്ള നേത്യത്വം നൽകി. സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരവും തണൽവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കലും ശലഭോദ്യാന നിർമ്മാണവും നടത്തി. ഗണിതശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മഴയറിവുകളേക്കുറിച്ച് പ്രത്യേക മഴക്വിസ് നടത്തി. അധ്യാപകരും PTA അംഗങ്ങളും പരിപാടികൾക്ക് നേത്യത്വം നൽകി.

Leave a Reply