വായന പക്ഷാചരണത്തില്‍ അമ്മ വായന ഒരുക്കി മാലക്കല്ല് സെന്റ് മേരീസ്.

രാജപുരം: വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌ക്കുളിലെ ലൈബ്രറി പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്കായി തുറന്നിട്ടു, അമ്മമാരുടെ യോഗം വിളിച്ച് വായനയുടെ പ്രധാന്യത്തെക്കുറിച്ച് അവരോട് സംസാരിച്ച് പുസ്തകവായനയുടെ ഉത്ഘാടനം ഹെഡ്മാസ്റ്റര്‍ എം എ .സജി നിര്‍വ്വഹിച്ചു,സ്‌കൂളിലെ 1500 ഓളം പുസ്തlകള്‍ അടങ്ങിയ സ്‌ക്കൂള്‍ ലൈബ്രറി അമ്മമാര്‍ക്ക് തുറന്ന നല്‍കി. പുസ്തക പ്രദര്‍ശനവും ഒപ്പം പുസ്തകം വായിക്കൂവാനുമുള്ള അവസരവും നല്‍കി, വായിച്ച പുസ്തകത്തിന്റെ ആസ്വദനക്കുറിപ്പ് മത്സരവും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു

Leave a Reply