രാജപുരം ; കൊട്ടോടി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ കൊട്ടോടിക്കാര്‍ക്ക് തേങ്ങാച്ചകര . ഇന്നു രാവിലെ മുതല്‍ കൊട്ടോടി പാലത്തില്‍ നിന്നുള്ള തേങ്ങാ പിടുത്തത്തില്‍ ലഭിച്ചത്. അയിരത്തിലധികം തേങ്ങകള്‍. കൊട്ടോടിയിലെ വിജയ് മാത്യു, ബാബു, ബിജു, എം.പി.മാത്യു എന്നിവരാണ് തേങ്ങ പിടുത്തത്തിലെ പ്രധാനികള്‍. തോട്ടിയുടെ അറ്റത്ത് വട്ടത്തില്‍ വല കെട്ടിയാണ് കുത്തിയൊലിക്കുന്ന പുഴയില്‍ നിന്നുള്ള തേങ്ങപിടുത്തം. ലഭിച്ച തേങ്ങ അവിടെ നിന്നു തന്നെ പൊതിച്ച് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. തേങ്ങപിടുത്തം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.