മാലക്കല്ലിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി.

മാലക്കല്ലിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി.

രാജപുരം: കേരള ഗവൺമെന്റും നാഫെഡും ആ വിഷ്കരിച്ച് നടപ്പിലാക്കുന്ന 32 രൂപ താങ്ങുവില നൽകിക്കൊ ണ്ടുള്ള പച്ചത്തേങ്ങ സംഭരണം മാലക്കല്ല് മലനാട് മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ആരംഭിച്ചു കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് മാവേലിൽ
പ്രിൻസിപ്പൽ അഗ്രിക്കൽച്ചറൽ ഓഫീസിലെ കൃഷി അസിസ്റ്റന്റ് ഡയരക്റ്റർ മാർക്കറ്റിംഗ് എൻ. മീര, കള്ളാർ കൃഷി ഓഫീസർ വിനോദിനി, പനത്തടി കൃഷി ഓഫീസർ ബാബുരാജ്, സഹകരണ സംഘം യുണിറ്റ് ഇൻസ്പെക്റ്റർ കെ.എൻ.സന്തോഷ്, കള്ളാർ പഞ്ചായത്ത് മെമ്പർ മിനി ഫിലിപ്പ്, ഒക്ലാവ് കൃഷണൻ അബ്ദുൾ മജീദ്, ഇബ്രാഹിം ചെമ്മനാട്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി കെ.ജെ.സജി തുടങ്ങിയവർ പങ്കെടുത്തു. മലനാട് മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് എം.വി.കൃഷ്ണൻ സ്വാഗതവും സെക്രട്ടറി എം.സുരേഷ് കുമാർ നന്ദിയും പറഞ്ഞു

Leave a Reply