സെന്റ് പയസ് കോളേജിൽ ക്യാറ്റ് പരീക്ഷയ്ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.
രാജപുരം: കോമൺ അഡ്മിഷൻ ടെസ്റ്റ് ക്യാറ്റ് 2022 അവസാനഘട്ട തയ്യാറെടുപ്പിന് ഭാഗമായി പ്രത്യേക ട്രെയിനിങ് പ്രോഗ്രാം ‘കിക്ക് ഓഫ്’ രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ ആരംഭിച്ചു.മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വാൾനട്ട് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയവും ആയി സഹകരണത്തോടെ നടത്തുന്ന അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ട്രെയിനിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട 55 വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം ) റാഞ്ചി അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആർ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അധ്യക്ഷൻ ഡോ.ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. നവംബർ 2022 വരെ തുടർ പരിശീലന പരിപാടികളും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഗീവർഗീസ് മാത്യു, ഡോ.ടി.ജിജി കുമാരി, ഡോ.ഷിനോ പി ജോസ്, ഡോ.സിജി സിറിയക്, അഖിൽ തോമസ് എന്നിവർ സംസാരിച്ചു.