മഴയിൽ വീടിന്റെ മേൽക്കൂർ തകർന്ന് 19 കാരിക്കു പരിക്ക്.
രാജപുരം: കളളാർ പെരിങ്കയ കല്യാവിൽ ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് പരിക്ക്. കല്ല്യാവിലെ ദിവാകരന്റെ മകൾ കാവ്യ (19) നാണു പരുക്കേറ്റത്.
കാവ്യയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് ദിവാകരനും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ .നാരായണൻ , ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, വാർഡ് മെമ്പർ ശരണ്യ എന്നിവർ സ്ഥലം സന്ദർശിച്ചു.മഴയിൽ വീടിന്റെ മേൽക്കൂർ തകർന്ന് 19 കാരിക്കു പരിക്ക്.