കൊട്ടോടി ഗവ. ഹയർ സെക്കൻററി സ്കൂളിൽ ഒടയംചാൽ ഡൗൺ ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി 6 ദിനപത്രങ്ങൾ റോട്ടറി ക്ലബ്ബ് സ്കൂളിന് നൽകി. റോട്ടറി ക്ലബ്ബ് പ്രസിഡൻറ് രാജൻ ആവണി സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിജി ജോസഫ് കെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കൊച്ചുറാണി വി കെ നന്ദിയും പറഞ്ഞു.