സെന്റ് മേരീസ് എയുപി സ്കൂളിൽ ജനാധിപത്യ രീതിയിൽ ലീഡർ തിരഞ്ഞെടുപ്പ് .

സെന്റ് മേരീസ് എയുപി സ്കൂളിൽ ജനാധിപത്യ രീതിയിൽ ലീഡർ തിരഞ്ഞെടുപ്പ് .

രാജപുരം : മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കുളിൽ നടന്ന ലീഡർ തിരഞ്ഞെടുപ്പിൽ കുട്ടി വോട്ടർമാർക്ക് അവസരം . തിരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, സൂക്ഷമ പരിശോധന, പത്രിക പിൻവലിക്കൽ, ഇലക്ഷൻ പ്രചരണം, മീറ്റ് ദ കാന്റിഡേറ്റ് , പോളിംഗ് ഉദ്യോഗസ്ഥർ , ബൂത്ത്, ബാലറ്റ് പെട്ടി, ബാലറ്റ് പേപ്പർ എന്നിങ്ങനെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ എല്ലാം ഘട്ടങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നത്. പ്രധാനാധ്യാപകൻ എം.എ.സജി, ഫാ.ജോബി, രാജു തോമസ്, ജിബി ജോസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply