ഇരിയയിൽ വാഹനാപകടം: പിതാവ് മരിച്ചു; മകന് ഗുരുതരം.

ഇരിയയിൽ വാഹനാപകടം: പിതാവ് മരിച്ചു; മകന് ഗുരുതരം.

രാജപുരം: ഇരിയ പുണൂരിൽ സ്കൂട്ടറും
ലോറിയും കൂട്ടിയിടിച്ച് പിതാവ് മരിച്ചു; മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുണൂരിലെ മടിയൻ പാലക്കി സ്വദേശി രവി (49) ആണ് മരിച്ചത്. രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ഡിഗ്രി വിദ്യാർഥിയായ മകൻ വൈഷ്ണവ് (19) നെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറുമണിയോടെ
പുണൂർ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ
ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: രജനി. മകൾ: പാർവ്വതി .

Leave a Reply