പയ്യച്ചേരി പ്ലാന്റേഷൻ വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.
രാജപുരം: ചുള്ളിക്കര പയ്യച്ചേരി പ്ലാന്റേഷൻ വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കൊട്ടോടിയിലെ ഓട്ടോ ഡ്രൈവർ അനീഷിനെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലാന്റേഷൻ റോഡിൽ വീതി കുറഞ്ഞ സ്ഥലമായ ഇവിടെ അപകടം നിത്യ സംഭവമായി മാറുകയാണ്.