പെരുതടി പുളിങ്കൊച്ചിയിൽ കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു.
രാജപുരം: പെരുതടി പുളിങ്കൊച്ചിയിൽ കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു. പുളിങ്കൊച്ചിയിലെ ഗംഗാധരന്റെ കൃഷിയിടത്തിലെ വഴകളും, തെങ്ങുകളുമാണ് ഇന്നലെ രാത്രി എത്തിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെരു തടി, പുളിങ്കൊച്ചി ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.,