കർഷക ദിനത്തിൽ കർഷകരെ ആദരിച്ച് സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ മാതൃകയായി

കർഷക ദിനത്തിൽ കർഷകരെ ആദരിച്ച് സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ മാതൃകയായി

മാലക്കല്ല്: കർഷക ദിനം പ്രമാണിച്ച് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ രണ്ട് മികച്ച കർഷകരെ ആദരിച്ചു, പാരമ്പര്യനെൽകൃഷി കർഷകൻ ആടകത്തെ കുഞ്ഞമ്പുവിനെയും കള്ളാർ പഞ്ചായത്തിലെ യുവ കർഷക അവാർഡ് ഈ വർഷം കരസ്ഥമാക്കിയ ഷോബി ജോയിയെയും ആദരിക്കുകയുണ്ടായി.
കുട്ടികൾ കുട്ടി കർഷകരുടെ വേഷം ധരിച്ച് എത്തിയത് ശ്രദ്ധേയമായി. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്ക്കൂൾ മാനേജർ റവ ഫാ ഡിനോകുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ മിനി ഫിലിപ്പ് കർഷക ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് സജി എ സി ആശംസ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ മാനേജരും വാർഡ് മെമ്പറും ചേർന്ന് കർഷക പ്രതിഭകളെ ആദരിച്ചു, ആദരിക്കപ്പെട്ട ശ്രി കുഞ്ഞബു സ്കൂളിലെ കുട്ടി കർഷകൻ ദേവദർശന് പച്ചക്കറി വിത്ത് നൽകി പച്ചക്കറി തോട്ടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ സജി എം എ സ്വാഗതം പറയുകയും ആൻസി അബ്രാഹം നന്ദി പറയുകയും ചെയ്തു

Leave a Reply