മികച്ച് തേനീച്ച കർഷകർക്കുള്ള സംസ്ഥാന അവാർഡ് നേടി പനത്തടിയിലെ ഏലിയാമ്മ സിബി.

മികച്ച് തേനീച്ച കർഷകർക്കുള്ള സംസ്ഥാന അവാർഡ് നേടി പനത്തടിയിലെ ഏലിയാമ്മ സിബി.

രാജുപുരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ ഏറ്റവും നല്ല തേനീച്ച കർഷകയ്ക്കുള്ള സംസ്ഥാന അവാർഡ് പനത്തടി മാതാ ഹണി ഫാം ഉടമ ഏലിയാമ്മ സിബിക്ക് . കർഷക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ കൃഷി മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.. ഒരു ലക്ഷം രൂപയും സ്വർണമെഡലും ഫലകവുമാണ് അവാർഡ്. പ്രതിവർഷം 25 ടൺ തേനാണ് ഹോർട്ടി കോർപ്പിന്റെ അംഗീകൃത ബ്രീഡിങ് യൂണിറ്റ് കുടിയായ മാതാ ഹണി വിവിധ ഏജൻസികൾ വഴി വിൽപന നടത്തുന്നത്. കർണാടകയിലെ ബാഗമണ്ഡല, കുടക് എന്നിവിടങ്ങളിലും തേനീച്ച കോളനി സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ തേനീച്ച, ഇറ്റാലിയൻ തേനീച്ച, ചെറുതേനീച്ച എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

Leave a Reply