കാണാതായ ആളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
രാജപുരം: ചെറുപനത്തടിയിൽ കാണാതായ ആളെ ആൾ മറയില്ലാത്ത .കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപനത്തടി കുളപ്പുറം ആനികുഴിയിൽ എ.എൻ.ഗോപാലകൃഷ്ണന്റെ മകൻ എ.ജി.ബിനോയി (43) നെയാണ് ഇന്നു രാത്രി മരിച നിലയിൽ കണ്ടത്. ഇന്നലെ പകൽ മുതൽ കാണ്മാനില്ല യിരുന്നു.നാട്ടുകാരും രാജപുരം പോലീസും തിരച്ചിൽ നടത്തിവരികയായിരുന്നു. കുറ്റിക്കോൽ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: ഓമന. മക്കൾ: കൃഷ്ണജ, യദുകൃഷ്ണൻ മരുമകൻ: വൈശാഖ്. സഹോദരങ്ങൾ: എ.ജി.ബിജു, എ.ജി.ബീനിഷ്.