ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.

ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.

രാജപുരം: സെൻ്റ് പയസ് ടെൻത് കോളേജിലെ ഡവലപ്പ്മെൻ്റ് ഇക്കണോമിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസർഗോഡ് ശ്രീ സത്യസായ് സേവാ ഓർഗനൈസേഷൻ ദുരന്തനിവാരണ സേനയാണ് കോളേജിലെ എൻ.സി.സി. കേഡറ്റുകൾക്കും, എൻ.എസ്.എസ് വളൻറിയർമാർക്കുമായി ആദ്യഘട്ട പരിശീലനം നടത്തിയത്. നിത്യജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന പല തരത്തിലുള്ള ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും, ഘട്ടം ഘട്ടമായുള്ള പരിശീലനത്തിലൂടെ കോളേജിന് സ്വന്തമായി ദുരന്തനിവാരണ പരിശീലകരെ സൃഷ്ടിക്കുകയുമാണ് ഇത്തരം പരിശീലനത്തിലൂടെ ഉദ്യേശിക്കുന്നത് എന്ന് വകുപ്പ് മേധാവിയും, പരിപാടിയുടെ കോർഡിനേറ്ററുമായ ഡോ.ജിജികുമാരി അഭിപ്രായപ്പെട്ടു. ശ്രീ സത്യസായി സേവാ ഓർഗനൈസേഷൻ കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ഡോ. സതീഷ് കുമാർ പരിപാടിയുടെ വിശദീകരണം നടത്തി. സായ് ഓർഗനൈസേഷൻ്റെ ഏഴ് പേരടങ്ങുന്ന ദുരന്തനിവാരണ വിദഗ്ധർ മോക്ക് ഡ്രിൽ അടക്കമുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു.പ്രസ്തുത പരിപാടിക്ക് അദ്ധ്യാപക രക്ഷകർത്താ സമിതിയുടെ സർവ്വ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് പിടിഎ വൈസ് പ്രസിഡൻ്റ് .അജി പൂന്തോട്ടം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഡോ.ജോബി തോമസ് നന്ദി പറഞ്ഞു.

Leave a Reply