റോട്ടറി ക്ലബ് ഒടയംചാൽ ലോക ബാലിക ദിനം ആചരിച്ചു.

റോട്ടറി ക്ലബ് ഒടയംചാൽ ലോക ബാലിക ദിനം ആചരിച്ചു.

രാജപുരം: റോട്ടറി ക്ലബ് ഒടയംചാൽ ലോക ബാലിക ദിനം നായിക്കയം എൽ പി സ്കൂളിൽ ആചരിച്ചു. സ്കൂളിലെ എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ബുക്കും പഠനാനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ടി.ടി.സജി അധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ അനിൽ കുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി പ്രിൻസ് ജോസഫ് ട്രഷറർ മണികണ്ഠ രാജ്, സണ്ണി ജോസഫ്, പ്രധാനാധ്യാപിക എന്നിവർ പ്രസംഗിച്ചു.

Leave a Reply