ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം : സംഘാടക സമിതി ഓഫീസ് തുറന്നു.

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം : സംഘാടക സമിതി ഓഫീസ് തുറന്നു.

രാജപുരം : ഒക്ടോബർ 19, 20 തീയതികളിൽ ബളാൽ സ്കൂളിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് സംഘാടക സമിതി ഓഫീസ് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
ശാസ്ത്രോത്സവ വർക്കിങ്ങ് ചെയർമാനും പിടി എ പ്രസിഡന്റുമായ കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ സന്ധ്യ ശിവൻ, എസ് എം സി ചെയർമാർ കെ.കൃഷ്ണൻ, ഫിനാൻസ് കമ്മറ്റി ചെയർമാൻ ഹരീഷ് പി നായർ, സി.ദാമോദരൻ, ഇ.ജെ.ജേക്കബ്, എൽ.കെ.ബഷീർ എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപിക ബിന്ദു ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വസന്തകുമാർ നന്ദിയും പറഞ്ഞു.

Leave a Reply