ട്രെയിനിൽ നിന്ന് തെറിച്ച് വീണ് തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോളിച്ചാലിലെ കിഴക്കടവൻ വീട്ടിൽ കെ.കെ.സന്തോഷ് കുമാർ (49) മരണപ്പെട്ടു

രാജപുരം: ട്രെയിനിൽ നിന്ന് തെറിച്ച് വീണ് തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോളിച്ചാലിലെ കിഴക്കടവൻ വീട്ടിൽ കെ.കെ.സന്തോഷ് കുമാർ (49) മരണപ്പെട്ടു. ഇന്നു രാവിലെ 7 മണിയോടെയാണ് മരിച്ചത്. വെള്ളിയാഴ്ച സുഹൃത്തുക്കളോടൊപ്പം കോട്ടയത്ത് മരണാനന്തര ചടങ്ങിൽ സംബന്ധിച്ച് തിരിച്ച് വരവെ പുലർച്ചെ രണ്ടരയോടെ കൊരട്ടിയിൽ വച്ചാണ് അപകടം. രണ്ടരയ്ക്ക് സന്തോഷ് ടോയ്ലറ്റിൽ പോയിരുന്നു. ഇതിനിടെ അബദ്ധത്തിൽ വീണതാകാമെന്ന് കരുതുന്നു. സന്തോഷ് തിരിച്ച് വരാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ സന്തോഷിനെ കാണാനില്ലെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ കൊരട്ടി റെയിൽവേ പാളത്തിനു സമീപം വളവുള്ള ഭാഗത്ത് തെറിച്ച് വീണ നിലയിൽ സന്തോഷിനെ കാണുകയും തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. വ്യാപാരി വ്യവസായി മാലക്കല്ല് യൂണിറ്റ് പ്രസിഡന്റാണ്. ജെസിഐ ചുള്ളിക്കര യൂണിറ്റ് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സിദ്ധാർത്ഥ് (ഡിഗ്രി അവസാന വർഷ ), അഭിഷേക് ( പ്ലസ് ടു), അദ്വൈത് (എട്ടാം ക്ലാസ്). സഹോദരങ്ങൾ: ഹരീഷ്, മഹേഷ് .

Leave a Reply