മാട്ടുവിൻ്റെ ജന്മദിനത്തിൽ കൈതാങ്ങിലേക്ക് സ്നേഹസമ്മാനം.

മാട്ടുവിൻ്റെ ജന്മദിനത്തിൽ കൈതാങ്ങിലേക്ക് സ്നേഹസമ്മാനം.

രാജപുരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൻ്റെ കാരുണ്യനിധിയായ കൈതാങ്ങിലേക്ക് അമ്പലത്തറയിലെ പ്രവാസിയായ മാട്ടു വിനോദ് ജന്മദിനത്തിൻ്റെ ഭാഗമായി സഹായം നൽകി. വാർഡിലെ നിരാലംബർക്കും അസുഖബാധിതർക്കും സ്നേഹതണലൊരുക്കുന്ന കൈതാങ്ങിലേക്ക് വാർഡിലെ കാരുണ്യമതികളായ നിരവധി ആളുകളുടെ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ സഹായം ഏറ്റുവാങ്ങി. വാർഡ് കൺവീനർ പി.ജയകുമാർ, വാർഡു സമിതി അംഗങ്ങളായ വി.കെ.കൃഷ്ണൻ, ടി.കെ.ഇബ്രാഹിം എന്നിവർ സംബന്ധിച്ചു

Leave a Reply