ട്രെയിനിൽ നിന്നും തെറിച്ച് വീണ യുവാവ് ചികിത്സാ സഹായം

ട്രെയിനിൽ നിന്നും തെറിച്ച് വീണ യുവാവ് ചികിത്സാ സഹായം

രാജപുരം: ട്രെയിനിൽ നിന്നും തെറിച്ച് വീണ യുവാവ് ചികിത്സാ സഹായം തേടുന്നു. കാസർകോട് ജില്ലയിൽ പനത്തടി പഞ്ചായത്തിൽ ചാമുണ്ഡി ക്കുന്നിലെ ജയരാജ് -ഷീല എന്നവരുടെ മകൻ സോനു രാജ് ( 24 ) ആണ് സഹായം തേടുന്നത്. പി.എസ്.സി പരീക്ഷ എഴുതുന്നതിനു വേണ്ടി തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർക്ക് വരുന്ന വഴി ട്രെയിനിൽ നിന്ന് തെറിച്ച് വീണ് താടിയെല്ലിനും, നട്ടെല്ലിനും ഗുരുതര പരുക്കുകളോടെ എറണാകുളം ആംസ്റ്റർ മെഡിസിറ്റി ഹോസ്പ്പിറ്റലിൽ ചികിത്സയിലാണ് സോനു രാജ് .
ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ ഫലപ്രദമായി നൽകിയാൽ ജീവി തത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാൻ കഴിയും. തലയ്ക്കും, നട്ടെല്ലിനും, താടി യെല്ലുകൾക്കും ഓപ്പറേഷൻ ഉൾപ്പെടെ നടത്തുന്നതിന് 40 ലക്ഷത്തിലധികം രൂപ കണ്ടത്തേണ്ടതുണ്ട്. തികച്ചും നിർദ്ദന കുടുംബത്തിലെ അംഗമായ സോനുരാജ് തൊഴിൽ തേടുന്നതിന് വേണ്ടി ഡിഗ്രി വിദ്യഭ്യാസം കഴിഞ്ഞ് തിരുവന്തപുരത്ത് പി.എസ്.സി കോച്ചിംഗിന് ചേർന്നിരിക്കുകയായിരുന്നു. സോനുവിന്റെ ചികിത്സാ ചെലവിനുള്ള പണം കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. ചികിത്സ നടത്തുന്നതിന് ആവശ്യമായ സഹായം നൽകുന്നതിനായി എം.പി. രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എ ഇ. ചന്ദ്രശേഖരൻ, പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് , പനത്തടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷാലു മാത്യു എന്നിവർ രക്ഷാധികാരികളായും പനത്തടി പഞ്ചായത്തംഗം കെ.കെ.വേണുഗോപാൽ ചെയർമാനും, പനത്തടി പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.ജി.മോഹനൻ കൺവീനറും, കെ.ജയകുമാർ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സോനുവിന്റെ ചികിത്സാ സഹായത്തിന് ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

SONURAJ CHIKLSA SAHAYA COMMITTEE
Account Number: 41372721795
IFSC Code: SBIN0061421
Branch: SBI Balanthode
Google Pay: 6238590797

Leave a Reply