പുടംകല്ല് – പാണത്തൂർ റോഡ് നവീകരണം : ജനകീയ കമ്മിറ്റി രൂപീകരണം നവംബർ 11 ന് .
രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ പുടം കല്ല് – പാണത്തൂർ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് തല ജനകീയ കമ്മിറ്റി രൂപീകരണ യോഗം നവംബർ 11 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ബളാംതോട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും ഇ.ചന്ദ്രശേഖരൻ എംഎൽഎ സംബന്ധിക്കും.