കേരളത്സവം സംഘാടകസമിതി രൂപീകരിച്ചു .
രാജപുരം: പനത്തടി പഞ്ചായത്ത് കേരളത്സവത്തിന്റെ ഭാഗമായി നവംബർ 12 ന് ചെറുപനത്തടി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടുന്ന കായിക മത്സരങ്ങളുടെ വിജയത്തിനായി വിജയകലാസമിതിയിൽ വെച്ച് സംഘാടകസമിതി രൂപീകരണയോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.എംകുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കലാസമിതി സെക്രട്ടറി രാജു മാന്ത്രക്കളം സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൻ സുപ്രിയ ശിവദാസ് , പതിമൂന്നാം വാർഡ് മെമ്പർ എൻ.വിൻസെന്റ്, പന്ത്രണ്ടാം വാർഡ് മെമ്പർ രാധാസകുമാരൻ , സിഡിഎസ് ചെയർപേർസൻ ആർ.സി.രജനിദേവി എന്നിവർ പ്രസംഗിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ, കലാസമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. എൻവിൻസെന്റ് ചെയർമാനും , രാജു മാന്ത്രക്കളം കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചു. ടി.ഗിരീഷ് നന്ദി പറഞ്ഞു.