കേരളോത്സവം കായിക മത്സരത്തിൽ റെയിൻബോ കോടോത്ത് ചാമ്പ്യൻമാരായി.

കേരളോത്സവം കായിക മത്സരത്തിൽ റെയിൻബോ കോടോത്ത് ചാമ്പ്യൻമാരായി.

രാജപുരം: കോടോംബേളൂർ പഞ്ചായത്ത് അത് ലറ്റിക്സ് മത്സര ഇനത്തിൽ 200 പോയന്റുമായി റെയിൻബോ കോടോത്ത് ചാമ്പ്യൻമാരായി.70 പോയൻറുമായി യംഗ് സ്റ്റാർ വയമ്പ് രണ്ടാംസ്ഥാനവും 39 പോയന്റുമായി യുവധാര എരുമക്കുളം മൂന്നാം സ്ഥാനവും നേടി. കോടോംബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് കോഡിനേറ്റർ എ.വി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർ പി.പി.ശ്രീലത
, യൂത്ത് കോഡിനേറ്റർ സുരേഷ് വയമ്പ്, ടി.കെ.നാരായണൻ സ്വാഗതവും പി.രമേശൻ നന്ദിയും പറഞ്ഞു.
ഗ്രൂപ്പ് ചാമ്പ്യൻമാരായ ക്ലബുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രോഫി വിതരണം ചെയ്തു.

Leave a Reply