ലോക പ്രമേഹദിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു.
രാജപുരം: ലോക പ്രമേഹദിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പൂടംകല്ല് വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സി.രേഖ, വാർഡ് മെമ്പർ ലീല ഗംഗാധരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബി.സി.നിഷോകുമാർ , പബ്ലിക് ഹെൽത്ത് നേഴ്സ് എം.ലീല എന്നിവർ സംസാരിച്ചു. തുടർന്ന് ബോധവത്ക്കരണ ക്ലാസും പ്രമേഹരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോബി ജോസഫ് എന്നിവർ ക്ലാസ് നയിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ സി.സുകു സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ശ്രീകുമാർ നന്ദിയും പറഞ്ഞു