കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ശിശുദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു
രാജ പുരം: കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ, ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14, ലഹരി വിരുദ്ധ ദിനമായി ആചരിക്കുകയും, സമൂഹ ബോധവൽക്കരണത്തിനായ്, കൊട്ടോടി ടൗണിലും, ചുള്ളിക്കര ടൗണിലും, വിവിധങ്ങളായ കലാപരിപാടികളും, സാംസ്കാരിക സമ്മേളനങ്ങളും, ഫ്ലാഷ് മോബുകളും സംഘടിപ്പിച്ചു. കൊട്ടോടി ടൗണിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ, വാർഡ്മെമ്പർ ജോസ് പുതുശ്ശേരിക്കാല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കൃഷ്ണൻ കൊട്ടോടി, പിടിഐ പ്രസിഡന്റ് ഫിലിപ് വെട്ടിക്കുന്നേൽ എന്നിവർ സംസാരിച്ചു. കൊട്ടോടി സെന്റ് സേവ്യർസ് ചർച്ച് വികാരി ഫാ.എമ്മാനുവേൽ കുന്നങ്കിയിൽ
റാലി ഫ്ലാഗ് ഓഫ് ചെയ്തു .
ചുള്ളിക്കര ടൗണിൽ നടന്ന സമ്മേളനത്തിൽ, ചുള്ളിക്കര സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോഷി വല്ലാർകാട്ടിൽ, ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോയി പൂക്കുളം എന്നിവർ സംസാരിച്ചു . തുടർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സെന്റ് ആൻസ് സ്ക്കൂൾ പ്രിൻസിപ്പൽ ഫാ.സ്റ്റിജോ സ്റ്റീഫൻ നന്ദിയും പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.