മുളവിന്നൂരിലെ പി.കുഞ്ഞികൃഷ്ണൻ വിഷ്ണുമൂർത്തി തിരുവായുധക്കാരനായി ആചാരം കൊണ്ടു .
രാജപുരം: ശ്രീ മുളവിന്നൂർ ഭഗവതി ക്ഷേത്രകഴകത്തിൽ ലോകനാഥൻ വിഷ്ണുമൂർത്തിയുടെ തിരുവായുധക്കാരനായി മുളവിന്നൂർ അടുക്കത്ത് വയലിലെ പി.കുഞ്ഞികൃഷ്ണൻ ആലമ്പാടി പടിഞ്ഞാറ്റെഇല്ലത്ത് വെച്ച് ബ്രഹ്മശ്രീ ആലംമ്പാടി പത്മനാഭ തന്ത്രികളുടെ കാർമികത്വത്തിൽ
കലശം കുളിച്ച് തിരുവായുധക്കാരനായി ആചാരം കൊണ്ടു . തുടർന്ന് ക്ഷേത്രത്തിൽ അരിത്രാവൽ അടിയന്തിരത്തിനു ശേഷം ബ്രഹ്മശ്രീ ഇരിവൽ തന്ത്രികളെക്കണ്ട് അനുഗ്രഹം വാങ്ങി വന്നു. ചടങ്ങിൽ ക്ഷേത്ര സ്ഥാനികരും, കണ്ണോത്ത് , കാപ്പാട്ട്, കല്ല്യാട്ട് കഴകം പ്രതിനിധികളും നെരോത്ത് പെരട്ടുർ കൂലോം . ബാത്തുർ ഭഗവതി ക്ഷേത്ര പ്രതി നികളും തറവാട്ട് അംഗങ്ങളും കഴകാഗങ്ങളും നാട്ടുകാരും സംബന്ധിച്ചു.