ചുള്ളിക്കരയിൽ ലഹരിക്കെതിരെ ഗോളടിച്ച് ഡ്രീം കാസർകോട് .

ചുള്ളിക്കരയിൽ ലഹരിക്കെതിരെ ഗോളടിച്ച് ഡ്രീം കാസർകോട് .

രാജപുരം: ലഹരിമുക്ത കേരളം
ലക്ഷ്യമാക്കി നടക്കുന്ന രണ്ടു കോടി ഗോൾ എന്ന മുഖ്യമന്ത്രിയുടെ പരിപാടിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഡ്രീം കാസർകോട്, രാജപുരം പോലീസ് സ്റ്റേഷൻ, കോടോം-ബേളൂർ പഞ്ചായത്ത്, കള്ളാർ പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ “ലഹരിക്കെതിരെ എന്റെ ഒരു ഗോൾ” എന്ന പരിപാടി സംഘടിപ്പിച്ചു. കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ മുഖ്യാഥിതിയായിരുന്നു.
ഡ്രീം ഡയറക്ടർ ഫാ. സണ്ണി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡ്രീം കോർഡിനേറ്റർ അജി തോമസ് അടിയായിപ്പള്ളിയിൽ സ്വഗതം പറഞ്ഞു. ബേക്കൽ ഡി വൈ എസ് പി സി.കെ.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. രാജപുരം സി ഐ വി. ഉണ്ണിക്കൃഷ്ണൻ , ഡ്രീം കാസർകോട് കൗൺസിലർ ഐശ്വര്യ ജോസഫ് നന്ദി പറഞ്ഞു. കൊട്ടോടി സെന്റ് ആൻസ് സ്ക്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ബേക്കൽ സബ് ഡിവിഷൻ വനിതാ പോലീസിന്റെ ഫ്യുഷൻ ഡാൻസും ചടങ്ങിന്റെ മുഖ്യാകർഷണമായിരുന്നു. ലഹരിക്കെതിരെ ഗോൾ അടിച്ചുകൊണ്ട് നിരവധിയാളുകൾ പങ്കെടുത്തു

Leave a Reply