വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയില്‍ ബാലവേദിയുടെ നേതൃത്വത്തില്‍ അക്ഷരഭിക്ഷ പരിപാടി സംഘടിപ്പിച്ചു

രാജപുരം: വായനവാരാചരണത്തിന്റെ ഭാഗമായി വായനശാലയിലേക്ക് കൂടുതല്‍ പുത്സകങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയില്‍ ബാലവേദിയുടെ നേതൃത്വത്തില്‍ അക്ഷരഭിക്ഷ പരിപാടി സംഘടിപ്പിച്ചു. ചാമുണ്ടിക്കുന്ന് സൗഹൃദ വാട്‌സാപ്പ് കൂട്ടായ്മ്മ പ്രവര്‍ത്തകര്‍ നല്‍കി നിരവധി പുസ്തകശേഖരണം ഏറ്റുവാങ്ങി കൊണ്ട് താലൂക്ക് ലൈബ്രറി കണ്‍സില്‍ എക്‌സിക്യൂട്ടി അംഗം ബി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഗായസ് അഗസ്റ്റിയന്‍ അധ്യക്ഷനായി. ആര്‍ എസ് രാജേഷ്‌കുമാര്‍, എ കെ രാജേന്ദ്രന്‍, പി കെ മുഹമ്മദ്, കെ ആനന്ദ്, കെ സുഹാസ്, ടി ആര്‍ മിഥുന്‍ലാല്‍, സി ഉമേഷ്, രമ്യ സ്‌ന്തോഷ് എന്നിവര്‍ സംസാരിച്ചു. ബാലവേദി സെക്രട്ടറി ക്രിസ്‌മോന്‍ ബിജു സ്വാഗതവും, സൗരവ് സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply