സർവ്വകലാശാല പുരുഷ വിഭാഗം കബഡി ചാമ്പ്യൻഷിപ്പ് : കാസർകോട് ഗവൺമെൻറ് കോളേജ് ജേതാക്കൾ .

രാജപുരം : സെൻ്റ് പയസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കണ്ണൂർ സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് പുരുഷ വിഭാഗം കബഡി
ചാമ്പ്യൻഷിപ്പിൽ കാസർകോട് ഗവ.കോളേജ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിനെയാണ് പരാജയപ്പെടുത്തിയത്. അംബേദ്കർ കോളജ് പെരിയയെ പരാജയപ്പെടുത്തി എസ് എൻ കോളേജ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് പെരിയ മൂന്നാം സ്ഥാനം നേടി. മത്സരങ്ങൾ കോളേജ് ലോക്കൽ മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു ജേതാക്കൾക്കുള്ള സമ്മാനവിതരണം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.ഡിദേവസ്യ നിർവഹിച്ചു. ഡിസംബർ 7 മുതൽ ബാംഗ്ലൂർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന ദക്ഷിണേന്ത്യാ അന്തർ സർവ്വകലാശാലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു. സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ എം.സി.രാജു, കായികവിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ഡോ.കെ.വി.അനൂപ്, സെന്റ് പയസ് കോളേജ് കായിക വിഭാഗം മേധാവി പി.രഘുനാഥ്, ജനറൽ ക്യാപ്റ്റൻ കെ.ഷിജിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply