നാണ്യവിളകളുടെ വിലയിടിവിനെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

രാജപുരം: നാണ്യവിളകളുടെ വിലയിടിവിനെതിരെയും നാണ്യവിളകൾക്ക് തറ വില പ്രഖ്യാപിക്കുക ,കമുക് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശൃങ്ങൾ ഉന്നയിച്ച് കൊണ്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഡി.സി.സി.വൈസ് പ്രസിഡൻറ് പി.ജി.ദേവ് ധർണ്ണ ഉൽഘാടനം ചെയ്തു.പനത്തടി മണ്ഡലം പ്രസിഡന്റ് കെ.ജെ.ജെയിംസ് അധ്യക്ഷത വഹിച്ചു. എൻ.ഐ .ജോയി, കെ.എൻ.സുരേന്ദ്രൻ നായർ, ജോണിതോലംമ്പുഴ, എം.ജയകുമാർ, രാധാസുകുമാരൻ, എസ്.മധുസൂദനൻ , കെ എൻ . വിജയകുമാരൻ നായർ , എ.വിഷ്ണുദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply