മലബാർ പുനരധിവാസ കേന്ദ്രം സ്ഥാപകൻ എം.എ.ചാക്കോയുടെ അനുസ്മരണം നടത്തി

രാജപുരം: ന്യൂമലബാർ പുനരധിവാസ കേന്ദ്രം സ്ഥാപകനായിരുന്ന എം.എം ചാക്കോയുടെ 41-ാം ചരമദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് പ്രീത അധ്യക്ഷത വഹിച്ചു. എം.പി .രാജ് മോഹൻ ഉണ്ണിത്താൻ, വികാരി ജനറൽ മോൺസിന്വോർ ഫാദർ മാത്യു ഇളംതുരുത്തിപ്പടവിൽ, വാർഢ് മെമ്പർ ഖാദർ, നീലേശ്വരം സർക്കിൾ ഇൻസ്പെകർ ശ്രീഹരി, മൻസൂർ ഹോസ്പിറ്റൽ എം.ഡി.കുഞ്ഞാമദ് ഹാജി, സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഫാ. ലൂയി മരിയ ദാസ്, മലബാർ വാർത്ത പത്രാധിപർ ബഷീർ ആറങ്ങാടി എന്നിവർ അനുസ്മരിച്ചു. സുസ്മിത എം. ചാക്കോ സ്വാഗതവും, ഷീല ചാക്കോ നന്ദിയും പറഞ്ഞു.

Leave a Reply