മലനാട് സൊസൈറ്റിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ .

മലനാട് സൊസൈറ്റിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ .

രാജപുരം: സിപിഎം ഭരിക്കുന്ന മാലക്കല്ല് മലനാട് റബ്ബർ ആൻഡ് അദർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് പ്രൊസസിങ് സഹകരണ സംഘത്തിലെ സാമ്പത്തികതട്ടിപ്പ് അന്വേഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട്
കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലക്കല്ല് ടൗണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു . കോൺഗ്രസ്സിന്റെ കള്ളാർ മണ്ഡലം പ്രസിഡണ്ട് എം.എം സൈമൺ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അഡ്വ: ബാബുരാജ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ ടി.കെ.നാരായണൻ , കോൺഗ്രസ് കള്ളാർ മണ്ഡലം മുൻ പ്രസിഡന്റ് മാവേലി ജോസ് , മണ്ഡലം സെക്രട്ടറി സജി പ്ലാച്ചേരി, റോയി എന്നിവർ സംസാരിച്ചു.

Leave a Reply