രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി


രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. പുൽക്കൂടൊരുക്കിയും , നക്ഷത്രങ്ങൾ തൂക്കിയും , കിസ്മസ് ട്രി ഒരുക്കിയും കുട്ടികൾ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ അവരോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തത് നവ്യാനുഭവമായി. പി.ടി .എ എക്സിക്കുട്ടീവ് അംഗങ്ങൾ കുട്ടികൾക്ക് കേക്കും ജ്യൂസും നൽകി. കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം രക്ഷിതാക്കളുടെ കരോൾ ഗാനം കൂടിയായപ്പോൾ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേറി. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് പുതുപ്പറമ്പിൽ ക്രിസ്മസ് സന്ദേശം നൽകി. പ്രധാനാധ്യാപകൻ എബ്രാഹം കെ. ഒ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈബി എബ്രാഹം നന്ദി പ്രകാശനവും നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോർജ് ആടുകുഴി, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.ഷാഹിന എന്നിവർ ആശംസകൾ അർപ്പിച്ചു. സോണി കുര്യൻ, ചൈതന്യ ബേബി, അനില തോമസ്, ശ്രുതി ബേബി, ഷീജ ജോസ് , ഡോൺസി ജോ ജോ, അലീന ഫിലിപ്പ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply