മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.
മാലക്കല്ല്: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.സംഗമത്തോടനുബന്ധിച്ച് പൂർവ്വ അധ്യാപകരെ ആദരിക്കൽ, 1947- 1950 കാലയളവിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികള ആദരിക്കൽ, വിവിധ മേഖലകളിൽ തിളങ്ങിയവർ എന്നിവരെ ആദരിക്കുകയുണ്ടായി.
ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത സിനിമാ താരം ശ്രി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പി.വി മുഖ്യാതിഥിയായിരുന്നു, പൂർവ്വ സംഘടന പ്രസിഡണ്ട് ശ്രീ സജി കുരുവിനാവേലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ക്കൂൾ മാനേജർ ഉദ്ഘാടനം നിർവ്വഹിച്ചു, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രി ടി കെ നാരായണൻ, വൈസ് പ്രസിഡൻറ് പ്രിയ ഷാജി, ബ്ലോക്ക് മെമ്പർ ജോസ് മാവേലിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി പി ഗീത, മെമ്പർമാരായ മിനി ഫിലിപ്പ്, സണ്ണി അബ്രാഹം, ശ്രീ കെ.ജെ ജയിംസ് പനത്തടി, സ്ക്കൂൾ ഹെഡ്മാസ്റ്റർ സജി എം എ, പി ടി എ പ്രസിഡണ്ട് സജീ എ സി, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സുമിഷ പ്രവീൺ, വിനീത് വിൽസൺ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ശ്രീ തോമസ് മാത്യു സ്വാഗതവും ട്രഷറർ സോ ജോ തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് സ്റ്റാർ ബിറ്റ്സ് കണ്ണൂർ അവതരിപ്പിച്ച ഗാനമേളയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു