ചുള്ളിക്കര കാഞ്ഞിരത്തടിയിലെ അശ്വിൻ രാജിന് മൈസൂർ എം എൽ എയുടെ അനുമോദനം.

രാജപുരം: ചുള്ളിക്കര കാഞ്ഞിരത്തടിയിലെ ബാല ചിത്രകാരൻ അശ്വിൻ രാജിന് മൈസൂർ എം എൽ എയുടെ അനുമോദനം. കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ രാജ് .
എംഎൽഎയുടെ ചിത്രം വരച്ച് നൽകിയതിനാണ് അനുമോദനം ലഭിച്ചത്. ഒരു ദിവസം മുഴുവൻ അശ്വിൻ രാജും കുടുംബവും മൈസൂരു ചാമരാജ എംഎൽഎ എൽ നാഗേന്ദ്രയുടെ അതിഥിയായി മൈസൂരിൽ താമസിച്ചു.
എം എൽ എയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സുഹൃത്തിന് അശ്വിൻ ചിത്രങ്ങൾ നൽകിയിരുന്നു. ഇതു കണ്ട് എംഎൽഎ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ വരയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചിത്രം വരച്ചതിന് നല്ലൊരു തുക സമ്മാനമായും . ലഭിച്ചു.

.

Leave a Reply