കോടോം ബേളൂർ പഞ്ചായത്തിൽ മിഷൻ കർമ പദ്ധതി രൂപീകരിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തുതല നവകേരള മിഷൻ കർമ പദ്ധതി സമിതി രൂപീകരിച്ചു. ദാരിദ്ര്യ ലഘുകരണം, കൃഷി, ശുചിത്വം, കുടിവെള്ളം, ആരോഗ്യം . വിദ്യാഭ്യാസം, പാർപ്പിടം എന്നീ വർക്കിംഗ് ഗ്രൂപ്പുകളുടെ ചെയർമാൻ, വൈ.ചെയർമാൻ, കൺവീനർ, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്തു പ്രസിഡണ്ട് പി.ശ്രീജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് ചാക്കോസ്വാഗതം പറഞ്ഞു. നവകേരളം ആർ.പി. അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കാനും നൂറു ശതമാനം യൂസർ ഫീസ് ശേഖരിക്കാനും തീരുമാനിച്ചു. ഓരോ വാർഡിലും പത്തു വീതം പച്ചത്തുരുത്തുകൾ ജൂണിൽ ആരംഭിക്കും

Leave a Reply