ഹോളി ഫാമിലി സ്കൂളിലെ1983 84 ബാച്ച് 39 വർഷത്തിന് ശേഷം ഒത്തുചേർന്നു.

രാജപുരം : ഹോളി ഫാമിലി സ്കൂളിലെ1983 84 ബാച്ച് 39 വർഷത്തിനു ശേ സ്കൂളിൽ ഒത്തുചേർന്നു. അന്നത്തെ അദ്ധ്യാപക അനദ്ധ്യാപകരെ ആദരിച്ചു. സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ കെ.ടി.മത്തായി യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കൂട്ടായ്മ പ്രസിഡന്റ് സി.ഗണേശൻ അധ്യക്ഷത വഹിച്ചു. സി.കെ.രാമൻ സ്വാഗതം പറഞ്ഞു. എ.എൽ.തോമസ്സ് ടീച്ചർ, ലൗലി ടീച്ചർ, ഏലിക്കുട്ടി ടീച്ചർ, എൽസമ്മ ടീച്ചർ, ജോസ് മെത്താനത്ത്, അന്നമ്മ മത്തായി എന്നിവരെ ആദരിച്ചു. കിടപ്പുരോഗിയായ സഹപാഠിക്ക് സാമ്പത്തിക സഹായം കൈമാറി. ബെന്നി പുക്കറ, ഷാജി ജോസഫ്, ടി.ഷൈജ, കെ.ബി.സാബു, ലൗലി ജോസഫ് , എൻ.സി.ടി.ഗോപിനാഥൻ, സജി മുളവനാൽ, സിസ്റ്റർ അനീറ്റ, മാത്യു സ്കറിയ, തോമസ് പാറയിൽ എന്നിവർ സംസാരിച്ചു. ജെയ് മോൻ പൂഴിക്കാലായിൽ നന്ദി പറഞ്ഞു

Leave a Reply