കൊട്ടോടി സെന്റ് ആൻസ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി.

രാജപുരം: കൊട്ടോടി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അന്നായുടെ തിരുനാളിന് വികാരി ഫാ .സിജോ തേക്കും കാട്ടിൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായ പാട്ട് കുർബാനയ്ക്ക് ഫാ.സിബിൻ കൂട്ടക്കല്ലുങ്കൽ കാർമികത്വം വഹിച്ചു. നാളെ വൈകിട്ട് 4.30 ന് വാദ്യമേളം, 5 ന് പാട്ട് കുർബാന, ഫാ.ജോബി കാച്ചനോലിക്കൽ കാർമികത്വം വഹിക്കും. 6.45 ന് പ്രദക്ഷിണം സെന്റ് മേരീസ് കുരിശുപള്ളിയിലേക്ക് . 7.30 ന് ലദീഞ്ഞ്, ഫാ.ഇമ്മാനുവേൽ കൂനങ്കിയിൽ കാർമികത്വം വഹിക്കും. പ്രദക്ഷിണം, ഫാ.ഷിജോ കുഴിപ്പള്ളിൽ, 8.30 ന് തിരുനാൾ സന്ദേശം ഫാ ജോയി കട്ടിയാങ്കൽ, 8.50 ന് വിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ ജോർജ് പുതുപറമ്പിൽ. 15 ന് രാവിലെ 9.30 ന് വാദ്യമേളം, 10 ന് തിരുനാൾ റാസ, ഫാ.ജോൺ പൂച്ചക്കാട്ടിൽ കാർമികത്വം, ഫാ.അബ്രഹാം പുതുക്കുളം, ഫാ.നിതിൻ വെട്ടിക്കാട്ടിൽ, ഫാ.അനീഷ് കാട്ടപറമ്പിൽ സഹകാർമികർ. തിരുനാൾ സന്ദേശം ഫാ.ജോഷി കൂട്ടങ്കൽ. 12 ന് പ്രദക്ഷിണം, 12.30 ന് വിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ.ജോഷി വല്ലർകാട്ടിൽ.

Leave a Reply